Today: 13 May 2024 GMT   Tell Your Friend
Advertisements
അന്താരാഷ്ട്ര കോടതിയില്‍ ഇസ്രയേലിന് രൂക്ഷ വിമര്‍ശനം
Photo #1 - Europe - Otta Nottathil - israel_flayed_in_international_court
ഹേഗ്: ഗാസയിലെ ഇസ്രായേല്‍ ആക്രമണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നടക്കുന്ന വാദപ്രതിവാദങ്ങള്‍ക്കിടെ ഇസ്രയേലിനു രൂക്ഷ വിമര്‍ശനം. കോടതിയില്‍ വാദമുഖങ്ങള്‍ നിരത്തിയ ദക്ഷിണാഫ്രിക്ക, അല്‍ജീരിയ, സൗദി അറേബ്യ എന്നവ അടക്കമുള്ള രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ ഏറ്റവും കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.

തങ്ങളുടെ രാജ്യത്ത് കഴിഞ്ഞ നൂറ്റാണ്ടില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ നിലനിന്ന വിവേചനത്തെക്കാള്‍ ഭീകരമായ മനുഷ്യത്വരഹിതമായ നടപടികളാണ് ഇസ്രായേല്‍ തുടരുന്നതെന്ന് നെതര്‍ലന്‍ഡ്സിലെ ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ വുസി മഡോണ്‍സെല പറഞ്ഞു.

ഗാസയിലുള്ളവരെ മനുഷ്യരായല്ല ഇസ്രയേല്‍ കാണുന്നതെന്നും, ഒഴിവാക്കിക്കളയേണ്ട വസ്തുക്കളായാണ് അവര്‍ കണക്കാക്കപ്പെടുന്നതെന്നും സൗദി അറേബ്യയുടെ പ്രതിനിധി. നെതര്‍ലന്‍ഡ്സും ബംഗ്ളാദേശും അടക്കം മറ്റു രാജ്യങ്ങളും ഇസ്രായേലിനെതിരെ മൊഴി നല്‍കി.

ഇസ്രായേലില്‍ നിന്നുള്ള ഒരു പാര്‍ലമെന്റംഗം പോലും രാജ്യാന്തര കോടതിയിലെ ദക്ഷിണാഫ്രിക്കന്‍ നീക്കത്തെ പിന്തുണച്ചിരുന്നു. ഇതിന്റെ പേരില്‍ പാര്‍ലമെന്റില്‍നിന്ന് അദ്ദേഹത്തെ പുറത്താക്കാന്‍ വോട്ടിങ് നടന്നെങ്കിലും 120 അംഗ സഭയില്‍ ആവശ്യമായ 90 വോട്ട് ലഭിക്കാത്തതിനാല്‍ പുറത്താക്കാനായില്ല.
- dated 21 Feb 2024


Comments:
Keywords: Europe - Otta Nottathil - israel_flayed_in_international_court Europe - Otta Nottathil - israel_flayed_in_international_court,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
solar_wind_sunspot_communication
സൗരവാതം കാരണം വൈദ്യുതി ബന്ധം തകരാറിലാകും Recent or Hot News
തുടര്‍ന്നു വായിക്കുക
tug_of_war_all_europe_drogada
ഓള്‍ യൂറോപ്പ് വടംവലി മത്സരം അയര്‍ലണ്ടിലെ ദ്രോഹടയില്‍ ഒക്ടോബര്‍ അഞ്ചിന് Recent or Hot News
തുടര്‍ന്നു വായിക്കുക
croatia_far_right_movement
ക്രൊയേഷ്യയില്‍ വലതുപക്ഷ മുന്നണി അധികാരത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
mishustin_reappointed_as_Russia_PM
മിഷുസ്ററിന്‍ വീണ്ടും റഷ്യന്‍ പ്രധാനമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
flight_landing_without_front_wheel
മുന്‍ചക്രമില്ലാതെ വിമാനത്തിന്റെ ലാന്‍ഡിങ്: റണ്‍വേയില്‍ തീപ്പൊരി Recent or Hot News
തുടര്‍ന്നു വായിക്കുക
oympic_fire_in_paris
ഒളിമ്പിക് ജ്വാല ഫ്രാന്‍സിലെ മാഴ്സെയില്‍ കപ്പലില്‍ എത്തി
തുടര്‍ന്നു വായിക്കുക
Ayarkunnam_elenjikal_couples_met_pope_vatican
മാര്‍പാപ്പയ്ക്ക് ഏലക്കാമാല സമ്മാനിച്ച് അയര്‍ക്കുന്നം സ്വദേശികളായ ദമ്പതികള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us